ഭക്ഷ്യ കിറ്റ് നൽകി എസ് വൈ എസ് തൃത്താല സോൺ



തൃത്താല | കോവിഡ് രണ്ടാം തരംഗത്തിൽ ഉപജീവനമാർഗ്ഗം തടസ്സപ്പെട്ട തൃത്താല സോൺ പരിധിയിലെ നിരവധി ആളുകൾക്ക് ആശ്വാസമായി എസ് വൈ എസ് തൃത്താല സോൺ ഭക്ഷ്യക്കിറ്റ് വിതരണം.

 തൃത്താല സോണിൽ  അഞ്ചുസർക്കിൾ പരിധിയിലെ അർഹരായ 350  കുടുംബങ്ങൾക്കാണ് സോൺ കമ്മിറ്റി സർക്കിൾ യൂണിറ്റ് ഘടകങ്ങൾ മുഖേന ഭക്ഷ്യക്കിറ്റ് വിതരണം നടത്തിയത്. കേരള മുസ്ലിം ജമാഅത്ത് തൃത്താല സോൺ സെക്രട്ടറി അബ്ദുറഷീദ് ബാഖവി വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. വിവിധ ഇനം പച്ചക്കറികളും ഉണക്ക മീൻ ഉൾപ്പെടെ ഒരു വീട്ടിലേക്ക് ആവശ്യമായ വിഭവങ്ങൾ അടങ്ങിയ  കിറ്റുകളാണ് നൽകിയത്.തൃത്താല സോൺ  എസ് വൈ എസ് പ്രസിഡന്റ് അബ്ദുൽ  ജലീൽ അഹ്സനി ആലൂർ , സെക്രട്ടറി കബീർ അഹ്സനി കെ കെ പാലം, സാന്ത്വനം പ്രസിഡന്റ് സൈദലവി നിസാമി, സെക്രട്ടറി മുസ്തഫ അഹ്സനി,സാന്ത്വനം  എമർജൻസി ടീം അഗങ്ങൾ നേതൃത്വം നൽകി.

കോവിഡ്‌ മരണാനന്തര  പരിപാലനം, രോഗികളെ ആശുപത്രിയിൽ എത്തിക്കൽ, അണുനശീകരണം, ഭക്ഷ്യവസ്തുക്കൾ-മരുന്ന് എത്തിച്ചു കൊടുക്കൽ തുടങ്ങിയ പ്രവർത്തനങ്ങളുമായി കർമ്മ നിരതരാണ് തൃത്താല സോൺ   സാന്ത്വനം എമർജൻസി ടീം 24മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡസ്ക്കും ഒരുക്കിയിട്ടുണ്ട്