സംസ്ഥാനത്ത് കോഴിക്ക് തീവില
April 24, 2021
സംസ്ഥാനത്ത് കോഴിവില കുതിച്ചുയരുന്നു. ഒരാഴ്ച്ചക്കിടെ 50 രൂപയോളമാണ് വില വർധിച്ചത്. കേരളത്തിൽ കോഴി ലഭ്യതക്കുറവും,കോഴിത്തീറ്റ വില വർധനവുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് കച്ചവടക്കാർ പറയുന്നു.
വ്രതവും, വിഷുവുമായി ആവശ്യക്കാർ കൂടുതലാകുന്നതിനിടെയാണ് ഇറച്ചിക്കോഴി വില കുതിച്ചുയരുന്നത്. കഴിഞ്ഞ ആഴ്ച്ച ഒരു കിലോ കോഴിക്ക്്് (ഇറച്ചി തൂക്കം) 190 രൂപയായിരുന്നു വില. ഈ ആഴ്ച്ച അത് 220 രൂപയായി. ജീവനോടെയുള്ള കോണിക്ക് 100 രൂപ മുതൽ 120 രൂപവരെയായിരുന്നു കിലോയ്ക്ക് കഴിഞ്ഞ ആഴ്ചയിലെ വില. ഈ ആഴ്ച്ച അത് 140 രൂപയായി വർധിച്ചു.
ചൂട് കാലമായ ഏപ്രിൽ- മെയ് മാസങ്ങളിൽ സാധാരണ കോഴിക്ക് വില കുറയുകയാണ് പതിവ്. എന്നാൽ ഇത്തവണ പതിവിന് വിപരീതമായാണ് ഈ സീസണിൽ കോഴി വില വർധിക്കുന്നത്.
