മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക
കേന്ദ്ര ഭരണകൂടത്തിന്റെ ചട്ടുകമായി മാറിയ മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണർ രാജ്യത്തെ ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരെ യൂത്ത് കോൺഗ്രസ് പട്ടിത്തറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറങ്ങാടിയിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ. കെ. ഫാറൂഖ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. വി. ഷിദിൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ. പി. ഹരി സ്വാഗതവും കെ ഇർഷാദ് നന്ദിയും രേഖപ്പെടുത്തി.
ഡി.സി.സി സെക്രട്ടറി പി. ബാലൻ, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി വി. അബ്ദുള്ള കുട്ടി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. വിനോദ്, മണ്ഡലം പ്രസിഡന്റ് സി. പി. മുഹമ്മദ്, കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളായ ബാവ മാളിയേക്കാൽ, എം ടി ഗീത ഇ പി ഗോപാലകൃഷ്ണൻ,കബീർ പറക്കുളം,അശ്വതി മലമൽക്കാവ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
