ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ 18 വയസ്സുകാരന് ദാരുണാന്ത്യം.



പാലക്കാട് - കുളപ്പുള്ളു ദേശീയ പാതയിൽ വാണിയംകുളത്ത്  വാഹനാപകടത്തിൽ യുവാവ് മരിച്ചു; ഫുട്ബോൾ കളിക്കുന്നതിനിടെ പരിക്കേറ്റ സുഹൃത്തുമായി ആശുപത്രിയിൽ പോകുന്നതിനിടയായിരുന്നു  അമിതവേഗതയിൽ പാഞ്ഞുവന്ന ലോറി യുവാവിന്റെ ജീവനെടുത്തത്.


 

പനയൂർ പുതുക്കാട്ട് വീട്ടിൽ ഷിബിൽ (18 )ആണ് മരിച്ചത്. പാവുക്കോണം പാറമേൽ വീട്ടിൽ പ്രജിത്തിന് (22 ) ഗുരുതര പരിക്കേറ്റു.


 കഴിഞ്ഞദിവസം ( വെള്ളി ) രാത്രിയായിരുന്നു അപകടം സംഭവിച്ചത്. ഫുട്ബോൾ കളിക്കുന്നതിനിടെ പരിക്കുപറ്റിയ പ്രജിത്തിനെ കണ്ണിയാമ്പുറം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അപകടം ഒറ്റപ്പാലം ഭാഗത്തുനിന്നും വന്ന ചരക്കിലോറി നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. തൊട്ടടുത്ത വീടിൻറെ മതിലിൽ ഇടിച്ചാണ് ലോറി നിന്നത്. ഒറ്റപ്പാലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഗുരുതര പരിക്ക് പറ്റിയ പ്രജിത്ത് ഒറ്റപ്പാലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.