കുന്നംകുളത്ത് ബൈക്കും സ്കോർപിയോ കാറും കൂട്ടിയിടിച്ച് പയ്യൂർ സ്വദേശി മരിച്ചു
October 05, 2026
കുന്നംകുളം കാണിപ്പയ്യൂരിൽ ബൈക്കും സ്കോർപിയോ കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പയ്യൂർ സ്വദേശി 42 വയസ്സുള്ള ലെനിനാണ് മരിച്ചത്.
ഇന്നലെ രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ ലെനിനെ കേച്ചേരി ഡോക്ടർ ഹനീഫാസ് ക്ലിനിക് ആംബുലൻസ് പ്രവർത്തകർ ഉടൻതന്നെ കാണിപ്പയ്യൂർ യൂണിറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പരിക്ക് ഗുരുതരമായതിനെ തുടർന്ന് കെൻസ് ആംബുലൻസ് പ്രവർത്തകർ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
അപകടത്തിൽ ഇരുവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
