ഗാന്ധിജയന്തിയിൽ ലഹരി വിരുദ്ധ ബൈക്ക് റാലി; ശുചീകരണ തൊഴിലാളികളെ ആദരിച്ചു



കൂറ്റനാട്: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി MEC 7 കൂറ്റനാട് ലഹരി വിരുദ്ധ ബൈക്ക് റാലിയും കൂറ്റനാട് ടൗണിലെ ശുചീകരണ തൊഴിലാളികളെ ആദരിക്കലും സംഘടിപ്പിച്ചു.


ജില്ലാ പഞ്ചായത്ത് അംഗം സുനിൽ കുമാർ ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്തു. നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഡോ. നിഷ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സി.വി. സുബൈർ അധ്യക്ഷത വഹിച്ചു.


MEC 7 കോഡിനേറ്റർ റഫീഖ് അൻസാർ, ഡോ. സേതുമാധവൻ, ഉമർ പി.വി, ശങ്കരനുണ്ണി, റഫീവ് ടി.വി, ടി.പി. ഷക്കീർ, ഷിനിൽ ജേക്കപ്പ്, മുസ്തഫ ഓങ്ങല്ലൂർ എന്നിവർ സംസാരിച്ചു.


അൻവർ ഓങ്ങല്ലൂർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗാന്ധിജയന്തി ദിനത്തിൽ ലഹരിക്കെതിരായ സന്ദേശമുയർത്തിയും ശുചീകരണ തൊഴിലാളികളുടെ സേവനത്തെ ആദരിച്ചുമാണ് പരിപാടി സംഘടിപ്പിച്ചത്.