അധ്യാപകനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
October 05, 2026
ചിറ്റണ്ട പൂങ്ങോട് അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. പൂങ്ങോട് മുണ്ടനാട്ട് മന നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ മകൻ ദീപക് (36) ആണ് മരിച്ചത്.
തിങ്കളാഴ്ച പതിനൊന്നൊടുകൂടിയാണ് സംഭവം. ഇരുനില വീടിന്റെ മുകളിലെ റൂമിൽ വീട്ടുകാരാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.നാട്ടുകാർ ചേർന്ന് ഉടൻ തന്നെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ (ഓട്ടുപാറ) എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ: ആര്യ. മകൾ: സുമിത്ര.
