സ്മൃതി മധുരമായി പൂർവ്വ വിദ്യാർത്ഥി സൗഹൃദ സംഗമം



ചാത്തന്നൂർ ഗവ. ഹൈസ്‌കൂളിലെ 1973-74 എസ്.എസ്.എൽ.സി. ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ സൗഹൃദ സംഗമം സ്മൃതി മധുരമായി.


ചാത്തന്നൂർ ഗവ.ഹൈസ്കൂൾ ഓഡിറ്റോറിയത്തിലാണ് സംഗമം സംഘടിപ്പിച്ചത്.

​എ.കെ ചന്ദ്രശേഖരൻ, ഗംഗാധരൻ, സെയ്തലവി, വിശ്വനാഥൻ, ടി.വി മുഹമ്മദുകുട്ടി എന്നിവർ സംസാരിച്ചു.


'കൊഴിഞ്ഞുവീണ ഇന്നലെയുടെ നിമിഷങ്ങളിലേക്ക് ഒരുവട്ടം കൂടി തിരികെ വരാം' എന്ന സന്ദേശത്തോടെയാണ് സഹപാഠികൾ വിട പറഞ്ഞത്. പഴയകാല ഓർമ്മകൾ പുതുക്കുന്നതിനും സൗഹൃദം പങ്കുവെക്കുന്നതിനുമായി നടന്ന സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു.