പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
October 06, 2026
ചാവക്കാട്: മന്ദലാംകുന്ന് ബീച്ച് റോഡിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
എറണാംകുളം തിരുവാംകുളം ഇരുമ്പനം സ്വദേശിനി ചക്കപ്പറമ്പിൽ സാന്ദ്ര സന്തോഷ് (29) ആണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ 11.45 ഓടെയാണ് സംഭവം പുറത്തറിഞ്ഞത്. വടക്കേകാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഇന്ന് നടക്കുന്ന കോൺഫറൻസിന് സാന്ദ്ര എത്താതിരുന്നതിനെ തുടർന്ന് ഫോണിൽ ബന്ധപെടാൻ ശ്രമിച്ചപ്പോൾ ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
തുടർന്ന് സമീപത്തെ അംഗണവാടിയിലെ ടീച്ചറുമായി ബന്ധപെട്ടു. ഇവർ വന്ന് നോക്കിയപ്പോഴാണ് സബ് സെൻ്ററിനോട് ചേർന്ന നിസപ്ക്ഷൻ റൂമിലെ ജനൽ കമ്പിയിൽ സാന്ദ്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വടക്കേകാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു
