നാടിനെ കണ്ണീരിലാഴ്ത്തി ദുരന്തം...കുളത്തിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു; രണ്ടര വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ
October 14, 2026
തിരുവേഗപ്പുറ പപ്പടപടിയിൽ ദാരുണ സംഭവം; അഞ്ചുവയസ്സുകാരി മരിച്ചു കുളത്തിൽ വീണ രണ്ടര വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ
പട്ടാമ്പി :തിരുവേഗപ്പുറ പപ്പടപടിയിൽ കുളത്തിൽ വീണ് അഞ്ചുവയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. പപ്പടപടി കാരക്കൂത്ത് വീട്ടിൽ ശിഹാബ് മുസ്ലിയാരുടെ മകൾ ഫാത്തിമ സഹറയാണ് മരിച്ചത്.
സംഭവത്തിൽ കുളത്തിൽ വീണ ശിഹാബിന്റെ സഹോദരൻ ഷൗക്കത്തിന്റെ മകൻ രണ്ടര വയസ്സുകാരനായ മുഹമ്മദ് ഹനാനെ ഗുരുതരാവസ്ഥയിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
