കുന്നംകുളം :മരത്തംക്കോട് കൊലപാതകം; ഭാര്യയും കാമുകനും കസ്റ്റഡിയിൽ!
കുന്നംകുളം മരത്തംക്കോട് ഇതര സംസ്ഥാന തൊഴിലാളിയെ വാടക ക്വാട്ടേർഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി.ബീഹാർ സ്വദേശി 41 വയസുള്ള മുഹമ്മദ് മുംതാബ് മിയാനാണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാവിലെ 7.30 നാണ് മരത്തംകോട് പുതിയമാത്തൂർ ചിറപുറത്തുള്ള വാടക ക്വാട്ടേഴ്സിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്നായിരുന്നു പ്രാധമിക നിഗമനം. പോസ്റ്റ്മോർട്ടത്തിൽ കഴുത്തിൽ മുറിക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയ. ഭാര്യയും കാമുകനും ചേർന്നാണ് കൊലപാതകം നടത്തിയത്.ഇവർ പോലീസ് കസ്റ്റഡിയിലുണ്ട്.
കുന്നംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുന്നംകുളം എ.സി.പി ഷാജു കെ.എബ്രഹാം, സി.ഐ.അനിൽകുമാർ ടി മേപ്പുള്ളി, എസ്.ഐ രോഹിത്ത് നേതൃത്വത്തിലാണ് അന്വേഷണം. ഡോഗ്സ്കോഡും ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെ തെളിവെടുപ്പ് നടത്തുന്നുണ്ട്.പ്രതിയായ ഭാര്യ റോഷൻ കാത്തൂണിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
