ചാലിശ്ശേരി- കൂറ്റനാട് -പട്ടാമ്പി സംസ്ഥാനപാതയുടെ പണി ത്വരിതഗതിയിൽ ആക്കണം; ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് നേതൃയോഗം
ചാലിശ്ശേരി:കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തുടങ്ങിവെച്ച ചാലിശ്ശേരി-കുറ്റനാട് -പട്ടാമ്പി സംസ്ഥാനപാതയുടെ പണി ത്വരിതഗതിയിൽ പൂർത്തിയാക്കണമെന്ന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു.
ഒച്ചിന്റെ വേഗതയിൽ നടക്കുന്ന റോഡ് പണി മൂലം ജനങ്ങൾ ദുരിതക്കയത്തിൽ ആയിരിക്കുകയാണെന്നും,യുദ്ധ കാലാടിസ്ഥാനത്തിൽ പണിപൂർത്തീകരിക്കണം എന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി നിർവാഹ സമിതി അംഗം സി.വി.ബാലചന്ദ്രൻ പറഞ്ഞു.
ചാലിശ്ശേരി ഇന്ദിരാഭവനിൽ നടന്ന നേതൃയോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ഹുസൈൻ പുളിയഞ്ഞാലിൽ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി കെ.ബാബുനാസർതൃത്താല നിയോജകമണ്ഡലം യുഡിഎഫ് ചെയർമാനും ജില്ലാ പഞ്ചായത്ത് അംഗവുമായ ടി.കെ.സുനിൽകുമാർ,ചാലിശ്ശേരി മണ്ഡലം യുഡിഎഫ് ചെയർമാൻ സേതു മംഗലത്ത്,മുതിർന്ന കോൺഗ്രസ് നേതാക്കളായ പി.സി.ഗംഗാധരൻ,കെ.എം.ചന്ദ്രശേഖരൻ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ പ്രദീപ് ചെറുവാശ്ശേരി, സി.വി.മണികണ്ഠൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ ഗോപിനാഥ് പാലഞ്ചേരി,ഹാഷിം അച്ചാരത്ത്,എ എം ഷെഫീക്ക്.പി.എ.നൗഷാദ്,മോഹനൻ പൊനുള്ളി,വി.സേതുമാധവൻ,വി.എം.നൗഫൽ,ഗോപിനാഥ് കുറുപ്പത്ത്,നിഷ അജിത് കുമാർ,ആമിന സിദ്ദിഖ്,പഞ്ചായത്ത് അംഗങ്ങളായ വി.ആർ.പ്രകാശ്, സിജി സാബു,നൗഷാദ് പട്ടിശ്ശേരി,അനസ് പാറയിൽ,മുഹമ്മദ് മോനു,സുലൈഖ സുലൈമാൻ, മുഹമ്മദാലി ആന പറമ്പിൽ എന്നിവർ പങ്കെടുത്തു.
