കുന്ദംകുളം ഉപജില്ല 2026 - 2027 വർഷത്തെ കായിക മേളയിൽ മിന്നും വിജയം കരസ്ഥമാക്കി കൊരട്ടിക്കര ഗവ: യൂ പി സ്കൂൾ.
LP. Kidais ആൺകുട്ടികളുടെ വിഭാഗം 100 മീറ്ററും , 50 മീറ്ററും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അനുരാഗ് വി.എസ് .
LP. Kiddies പെൺകുട്ടികളുടെ വിഭാഗത്തിൽ 100 മീറ്ററും, 50 മീറ്ററും. ഒന്നാം സ്ഥാനവും Long Jumbil .മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ സായ്ശ്രീ. കെ എസും കൊരട്ടിക്കര സ്ക്കൂളിന്റെ അഭിമാന താരങ്ങളായി.
സ്ക്കൂൾ അംഗണത്തിൽ വച്ചു നടന്ന അനുമോദന ചടങ്കിൽ അദ്ധ്യാപികമാരും , രക്ഷിതാക്കളും. കടവല്ലൂർ ഗ്രാമപഞ്ചായത്തും ചേർന്ന് കായിക പ്രതിഭകളെ ആദരിച്ചു.
ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: ബിന്ദു ധർമ്മൻ ഉദ്ഘാടനം ചെയ്തു.PTA പ്രസിഡണ്ട് MA അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. Hm ജിഷ ടീച്ചർ സ്വാഗതവും പറഞ്ഞു.
പഞ്ചായത്ത് വൈ:പ്രസിഡണ്ട് . സലീം വിദ്യാഭ്യാസ സ്റ്റാന്റിൽ കമ്മറ്റി ചെയർമാൻ.ഹസീന അഷറഫ്. ക്ഷേമകാര്യ സ്റ്റാന്റി കമ്മറ്റി ചെയർമാൻ.പ്രഭാത് മുല്ലപ്പിള്ളി. വാർഡ് മെമ്പർ രേഷമ. PTA വൈസ് പ്രസിഡണ്ട് ഫസലു.MPT A പ്രസിഡണ്ട് സബിത. സ്ക്കൂൾ സീനിയർ അദ്ധ്യാപിക പാർവ്വതി ടീച്ചർ എന്നിവർ ആശംസ അറിയിച്ചു.ശബ്ന ടീച്ചർ നന്ദിയും പറഞ്ഞു
തുടർന്ന് സ്ക്കൂൾ അംഗണത്തിൽ നിന്നും കൊരട്ടിക്കര സെന്ററിലേക്ക് വാദ്യഘോഷങ്ങളുടെ അകംപടിയിൽ റാലിയും നടത്തി
