പാതയോരത്തെ ഫ്ലക്സ് ‘ക്ലീൻ’; നടപടിയുമായി വട്ടംകുളം പഞ്ചായത്ത്
September 10, 2026
വട്ടംകുളം: പാതയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകൾ വട്ടംകുളം ഗ്രാമപഞ്ചായത്ത് നീക്കം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി നേതൃത്വം നൽകിയ സംഘമാണ് വിവിധയിടങ്ങളിൽ സ്ഥാപിച്ചിരുന്ന ബോർഡുകൾ നീക്കം ചെയ്തത്.
പൊതുസ്ഥലങ്ങളിലെ അനധികൃത ഫ്ലക്സ് ബോർഡുകൾക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.