തൃത്താല വെള്ളിയാങ്കല്ലിൽ അഡ്വഞ്ചർ പാർക്ക്


തൃത്താല:തൃത്താല വെള്ളിയാങ്കല്ലിൽ നടപ്പാക്കാൻ പോകുന്ന അഡ്വഞ്ചർ പാർക്കിന്റെ സ്ഥലം വി.ടി.ബൽറാം എംഎൽഎ സന്ദർശിച്ചു.ഫ്ലഡ് ബാങ്കിനോട് ചേർന്നുള്ള മുടപ്പക്കാട് പ്രദേശത്തേക്കുള്ള സ്ഥലത്താണ് ആധുനിക രീതിയിലുള്ള നടപ്പാതകളും സൈക്ലിങ് ഏരിയയും കഫ്റ്റീരിയ ഉൾപ്പെടെയുള്ള പാർക്ക് നിലവിൽ വരുന്നത്.പട്ടാമ്പിയിലേക്കുള്ള തീരദേശ പാതയുടെ കൂടി നിർമ്മാണം പരിഗണനയിലുണ്ട്. നിലവിൽ അശാസ്ത്രീയമായി നിർമ്മിക്കപ്പെട്ടിട്ടുള്ള നടപ്പാതക്ക് പകരം 8 മീറ്റർ റോഡ് കൂടി നിലവിൽ വരുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.


വി.ടി.ബൽറാം എംഎൽഎ,ടൂറിസം ഡയറക്ടർ മനോജ്,ആർക്കിടെക് സുനിൽ,എൻജിനീയർ പ്രത്യുക്ഷ,ഗ്രാമപഞ്ചായത്ത് മെമ്പർ അനീസ്,ഡിസിസി സെക്രട്ടറിമാരായ പി.എം.മധു,പി.വി.മുഹമ്മദാലി,കെ.വിനോദ്,എം.മണികണ്ഠൻ, പി.ടി.ഷംസുദ്ദീൻ തുടങ്ങിയവർ സ്ഥലം സന്ദർശനത്തിൽ ഉണ്ടായിരുന്നു.