വിമൻ ഇന്ത്യ മുവ്മെന്റ് മണ്ഡലം കൗൺസിൽ ചേർന്നു
September 10, 2026
വിമൻ ഇന്ത്യ മുവ്മെന്റ് തൃത്താല മണ്ഡലം കൗൺസിൽ കൂറ്റനാട് SDPI മണ്ഡലം ഓഫീസിൽചേർന്ന പരിപാടി മണ്ഡലം പ്രസിഡന്റ് ഹനീഫ ചാലിപ്രം ഉദ്ഘാടനം ചെയ്തു.WIM ജില്ലാ പ്രസിഡന്റ് അഷിത നജീബ് വിഷയാവതരണം നടത്തി, ജില്ലാ ജനറൽ സെക്രട്ടറി ലൈല ഫക്രുദീൻ, ജില്ലാ സെക്രട്ടറി റുഖിയാ അലി എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
മണ്ഡലം ജോയിൻ സെക്രട്ടറി വാഹിദാ താഹിർ സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി ഹാജറാ അഷറഫ് അദ്ധ്യക്ഷതവഹിച്ചു
തൃത്താല മണ്ഡലത്തിലേ 2026 - 29 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായിസീനത്ത് ഹാരിസ് പ്രസിഡന്റ്, വാഹിദാ താഹിർ സെക്രട്ടറി, സെമീനാ നാസർ, ഷീബാനത്ത് വൈസ് പ്രസിഡന്റ് മാർ,ബറിറ, റുകിയാ പത്തിൽ ജോയിൻ സെക്രട്ടറിമാർ, ഹാജറാ അഷറഫ് ട്രഷറർ,എന്നിവരെ തിരഞ്ഞെടുത്തു.