സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന ആനക്കര സ്കൈലാബ് സ്വദേശിനിക്കും കുമ്പിടി ഉമ്മത്തൂർ സ്വദേശിനിക്കുമാണ് പരിക്കേറ്റത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൈലാബ് സ്വദേശിനിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും ഉമ്മത്തൂർ സ്വദേശിനിയെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.