ക്വാർട്ടേഴ്സിൽ സംഘർഷം; കാപ്പാ നടപടി നേരിട്ടയാൾ അറസ്റ്റിൽ
September 10, 2026
തിരൂർ: ബീരാഞ്ചിറയിൽ ക്വാർട്ടേഴ്സിൽ അതിഥി തൊഴിലാളികളെ ആക്രമിച്ചെന്ന കേസിൽ കാപ്പാ നടപടി നേരിട്ടിരുന്ന കമറുദ്ദീൻ (45) അറസ്റ്റിൽ. കഴിഞ്ഞ ആഴ്ചയുണ്ടായ തർക്കത്തെ തുടർന്നാണ് സംഘർഷമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ക്വാർട്ടേഴ്സിന്റെ ജനൽച്ചില്ലുകൾ തകർത്തതായും പരാതിയുണ്ട്. ഒളിവിലായിരുന്ന പ്രതിയെ എസ്.ഐ. നസീർ തിരൂർക്കാട് നേതൃത്വത്തിലുള്ള സംഘം പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.