പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് യൂണിയൻ ഷെഡിലേക്ക് ഇടിച്ചുകയറി മറിഞ്ഞു



 പട്ടാമ്പിയിൽ പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് യൂണിയൻ ഷെഡിലേക്ക് ഇടിച്ചുകയറി മറിഞ്ഞു.കഴിഞ്ഞദിവസം രാത്രിയാണ് അപകടമുണ്ടായത്. കൊപ്പം ഭാഗത്തുനിന്നും പട്ടാമ്പി ഭാഗത്തേക്ക് സ്ക്രാപ്പ് സാധനങ്ങളുമായി വന്നിരുന്ന പിക്കപ്പ് വാഹനമാണ് വള്ളൂരിൽ നിയന്ത്രണം വിട്ട് പാതയോരത്തെ യൂണിയൻ ഷെഡ്ഡിലേക്ക് ഇടിച്ചു കയറിയത്. 


അപകടത്തിൽ പിക്കപ്പിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. ഇടിയുടെ ആഘാതത്തിൽ യൂണിയൻ ഷെഡ്ഡിന്റെ ഒരു ഭാഗം തകർന്നു. വാഹനത്തിനും തകർച്ചയുണ്ട്.