അക്ബർ ചാലിശേരിയുടെ കുഞ്ഞുമൂസ്സായുടെ സ്വപ്നംപ്രകാശനം ചെയ്തു



ചാലിശ്ശേരി: പെരുമണ്ണൂർ ഇ.പി.എൻ.എൻ.എം.എം. ചൈതന്യ വായനശാലയുടെ നേതൃത്വത്തിൽ എഴുത്തുകാരൻ അക്ബർ ചാലിശ്ശേരിയുടെ ചെറുകഥാസമാഹാരം കുഞ്ഞുമൂസ്സായുടെ സ്വപ്നം പ്രകാശനം ചെയ്തു. പ്രശസ്ത ചെറുകഥാകൃത്ത് രമണൻ ഞാങ്ങാട്ടിരി പ്രകാശനം നിർവഹിച്ചു. സാഹിത്യകാരൻ രാധാകൃഷ്ണൻ ആലുവീട്ടിൽ പുസ്തകം ഏറ്റുവാങ്ങി.


ചടങ്ങിൽ നിരവധി പുരസ്കാരങ്ങൾ നേടിയ എഴുത്തുകാരായ ഡോ. കെ. ജയരാജ്, ഡോ. പാഴൂർ ദാമോദരൻ എന്നിവരെ അനുമോദിച്ചു.


ഡോ. ഇ.എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.കെ. സുനിൽകുമാർ, പി.എസ്. വിനു, അബ്ദുൽ മുത്തലിബ്, രതി ചാലിശ്ശേരി, ലത അതിയാരത്ത്, ശ്രീകല വാസുകി, അക്ബർ ചാലിശ്ശേരി എന്നിവർ സംസാരിച്ചു. ഇ.കെ. മണികണ്ഠൻ സ്വാഗതവും പി. അനീഷ് നന്ദിയും പറഞ്ഞു.