ബാലസംഘം തൃത്താല ഏരിയ സമ്മേളനം

 


കൂറ്റനാട്ചൈൽഡ്‌പ്രൊട്ടക്ഷൻ കമ്മിറ്റികൾ വാർഡുതലം വരെ രൂപീകരിച്ച് കാര്യക്ഷമമാണമെന്ന് ബാലസംഘം തൃത്താല ഏരിയ സമ്മേളനം ആവശ്യപ്പെട്ടു

 സംസ്ഥാന ജോ. സെക്രട്ടറി മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് ദുർഗ്ഗ ശ്രി അദ്ധ്യക്ഷയായി. സുർജിത് പ്രവർത്തന റിപ്പോർട്ടും ,ജില്ലാ സെക്രട്ടറി സുരജ് സംഘടനാ റിപ്പോർടും അവതരിപ്പിച്ചു. സി പി ഐ എം ഏരിയ സെക്രട്ടറി ടി പി മുഹമ്മദ് ,ബാലസംഘംജില്ല കൺവീനർ സി സച്ചിദാനന്ദൻ ,അക്കാദമിക് കൺവീനർ പി ടി രാഹേഷ്  ,ഏരിയ കൺവീനർ കെ രമണി,പി വി രജീഷ് ,പി  വേലായുധൻ, ഒ രാജൻ എന്നിവർ സംസാരിച്ചു. മിമിക്രി കലാകാരൻ തബല ബാലു മിമിക്രി അവതരിപ്പിച്ചു.  ദുർഗ്ഗ ശ്രി (പ്രസിഡണ്ട്), എസ് സപര്യ, പി ആർ ഭദ്ര (വൈസ് പ്രസിഡണ്ടുമാർ), സുർജിത്ത് (സെകട്ടറി), ടി പി ഗാഥ ,പ്രണവ് (ജോ സെക്രട്ടറിമാർ ), കെ രമണി ( കൺവീനർ), വി പി ഷാനിബ ,പി വി രജീഷ് (ജോ കൺവീനർ ) രാധിക (കോർഡിനേറ്റർ) .


 ബാലസംഘം തൃത്താല ഏരിയ സമ്മേളനം സംസ്ഥാന ജോ. സെക്രട്ടറി മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്യുന്നു