സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു
September 25, 2026
സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് ആയിരത്തിലേറെ രൂപ ഇടിഞ്ഞതിന് പിന്നാലെ ഇന്ന് വിലയില്‍ നേരിയ വര്‍ധന. ഒരു ഗ്രാമിന് 15 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വര്‍ധന. പവന് 120 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്
ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,12,080 രൂപയായി. ഗ്രാമിന് ഇന്ന് 14,010 രൂപയും നല്‍കേണ്ടതായി വരും. ഡോളര്‍ ശക്തമായതും യുഎസ് ബോണ്ട് യീല്‍ഡ് ഉയരുന്നതും സ്വര്‍ണവിലയില്‍ ആഗോളതലത്തില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ വലിയ രീതിയിലുള്ള ചാഞ്ചാട്ടങ്ങളാണ് പ്രകടമാകുന്നത്. ഒരു ദിവസം തന്നെ സ്വര്‍ണവിലയില്‍ പല തവണ മാറ്റം വന്ന ആഴ്ചയാണ് ഇത്.
