ചങ്ങരംകുളത്ത് അപകടം വരുത്തി പരിഭ്രാന്തി പരത്തിയ കാര്‍ യാത്രികരെ നാട്ടുകാര്‍ പിടികൂടി

 


ചങ്ങരംകുളത്ത് അപകടം വരുത്തി പരിഭ്രാന്തി പരത്തിയ  കാര്‍ യാത്രികരെ നാട്ടുകാര്‍ പിടികൂടി ചങ്ങരംകുളം പോലീസിന് കൈമാറി.ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ ചങ്ങരംകുളം ഹൈവെ ജംഗ്ഷനില്‍ സണ്‍റൈസ് ഹോസ്പിറ്റലിന് മുന്‍വശത്താണ് സംഭവം.പുത്തനത്താണി സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ച ബെലോന കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ഓഡി കാറില്‍ ഇടിച്ച് നിര്‍ത്താതെ പോകുകയായിരുന്നു.


തുടര്‍ന്ന് നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചതോടെ വാഹനം പള്ളിക്കര റോഡിലേക്ക് കയറ്റി രക്ഷപ്പെടാന്‍ ശ്രമിക്കുകയും എതിരെ വന്ന മറ്റൊരു വാഗ്നര്‍ കാറിലും ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ യുവാക്കര്‍ സഞ്ചരിച്ച കാറിന്റെ ടയര്‍ പൊട്ടുകയും ചെയ്തു.രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളെ നാട്ടുകാര്‍ തടഞ്ഞ് വെക്കുകയായിരുന്നു.ചങ്ങരംകുളം  പോലീസ് സ്ഥലത്ത് വാഹനം ഓടിച്ചയാളെ കസ്റ്റഡിയില്‍  എടുത്ത് ആശുപത്രിയില്‍ എത്തിച്ചു.


അപകടത്തില്‍ ഓഡി കാറിലുണ്ടായിരുന്ന വീട്ടമ്മക്കും നിസാര പരിക്കേറ്റു.ഇവരെ ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാര്‍ ഓടിച്ചിരുന്നയാള്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിച്ച് വരികയാണെന്ന് മെഡിക്കല്‍ പരിശോധന നത്തുമെന്നും പോലീസ് പറഞ്ഞു.അപകടത്തെ തുടര്‍ന്ന് കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.