തിരിഞ്ഞും മറിഞ്ഞും സ്വർണ വില, ഇന്ന് വിലയിൽ വർധനവ്
September 10, 2026
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 110 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഗ്രാമിന് 14,255 രൂപയിലും പവന് 1,14,040 രൂപയിലുമാണ് വ്യാപാരം നടക്കുകയെന്ന് കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്നലെ സംസ്ഥാനത്ത് സ്വർണത്തിന് പവന് 760 രൂപ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,145 രൂപയും ഒരു പവൻ സ്വർണത്തിന് 1,13,160 രൂപയുമായിരുന്നു ഇന്നലത്തെ വില. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ വിലയിലെ മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2,500 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ വില.