സൗദിയില്‍ മക്കയെ ലക്ഷ്യമാക്കി ഹൂതി ഡ്രോണ്‍ ആക്രമണം; വെടിവച്ചിട്ട് വ്യോമസേന



മക്ക: സൗദിയില്‍ മക്കയെ ലക്ഷ്യമാക്കി വന്ന ഹൂതി ഡ്രോണ്‍ വെടിവെച്ചിട്ട് വ്യോമസേന. അപകടസാധ്യത ഒഴിഞ്ഞെന്നും ഹറം പള്ളിയില്‍ പ്രാര്‍ത്ഥനകള്‍ തടസ്സമില്ലാതെ തുടരുന്നുവെന്നും സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. അപകടസാധ്യത ഒഴിഞ്ഞുവെന്നാണ് സിവില്‍ ഡിഫന്‍സ് നല്‍കുന്ന സ്ഥിരീകരണം


ആക്രമണ ശ്രമത്തെ തുടര്‍ന്ന് നയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഗതാഗതം താത്ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടി വന്നതായി ഇസ്രയേല്‍ പത്രമായ ഹയോം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മക്കയില്‍ ചരിത്രത്തിലാദ്യമായാണ് വ്യോമാക്രമണ ഭീഷണി മുന്നറിയിപ്പ് പുറപ്പെടുവിക്കപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ മക്കയില്‍ നിന്ന് എല്ലാ വിധ ഭീഷണികളും ഒഴിഞ്ഞുവെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സൗദി ഡിസിഡി ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ അറിയിച്ചു


സൗദി അറേബ്യയ്ക്ക് നേരെ ഹൂതികള്‍ ഇന്നലെ നടത്തിയ ആക്രമണത്തില്‍ 13 പേര്‍ക്ക് പരുക്കേറ്റിരുന്നു. യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ സൗദി അറേബ്യ 58 തവണ ആക്രമണം നടത്തിയെന്നാണ് ഹൂതി സേനയുടെ അവകാശവാദം. സൗദി അറേബ്യ വ്യോമത്താവളത്തിലാണ് ഹൂതികള്‍ ആക്രമണം നടത്തിയത്. സൗദി അറേബ്യയിലെ കിംഗ് ഖാലിദ് വ്യോമതാവളത്തിന് നേരെ വലിയ തോതിലുള്ള ബാലിസ്റ്റിക് മിസൈല്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായും ഹൂതികള്‍ അവകാശപ്പെട്ടിരുന്നു.