തൃശൂരില്‍ വന്‍ അപകടം: 'ദുരന്തത്തിന് കാരണം ലോറി അശ്രദ്ധമായി പാര്‍ക്ക് ചെയ്തത്'



തൃശൂര്‍: ഏഴ് വിദ്യാര്‍ത്ഥികള്‍ അടക്കം എട്ട് പേരുടെ ജീവന്‍ നഷ്ടമാകാന്‍ കാരണമായ അപകടത്തിന് കാരണം ഗുരുതര അനാസ്ഥയെന്ന് ആരോപണം. കയ്പമംഗലത്ത് ദേശീയപാതയുടെ നിര്‍മ്മാണം നടക്കുന്ന ഭാഗത്ത് ഹൈ സ്പീഡ് ട്രാക്കില്‍ അലക്ഷ്യമായി നിര്‍ത്തിയിട്ട ലോറിക്ക് പിന്നിലാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ ഇടിച്ചുകയറിയത്. വാഹനങ്ങള്‍ വഴി തിരിച്ചുവിടാനുള്ള മുന്നറിയിപ്പ് സൈനിന് മുന്നില്‍ ലോറി നിര്‍ത്തിയിട്ടിരുന്നതിനാല്‍ കാറിന്റെ ഡ്രൈവര്‍ ഇത് കണ്ടിരിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ലോറി അശ്രദ്ധമായി പാര്‍ക്ക് ചെയ്തതാണ് അപകടത്തിന് കാരണമായതെന്ന് കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി രതീഷ്  പറഞ്ഞു.