കുളത്തിൽ വീണ് 13 കാരൻ മരിച്ചു...

 



വടക്കേക്കാട് :-വടക്കേക്കാട് കെട്ടുങ്ങൽ പിടികക്ക് കിഴക്ക് കാർത്തിപുള്ളി കുളത്തിൽ വീണ് 13 കാരൻ മരിച്ചു...

വെട്ടിപ്പുഴ താമസിച്ചിരുന്ന ഇപ്പോൾ വടക്കേ പുന്നയൂരിൽ താമസിക്കുന്ന കൊന്നാമാക്കൽ സുലൈമാൻകുട്ടി മകൻ മുഹമ്മദ്‌ ഫർഹാൻ (13) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 4:30 ഓട് കൂടി കൂട്ടുകാരുമൊത് ടാക്കിൾ പരിസരത്തെ ചായക്കടയിലേക്ക് എത്തുകയും തുടർന്ന് കുളിക്കുവാനായി കുളത്തിലേക്ക് പോവുകയും ആണ് ഉണ്ടായത്. 


ആദ്യം കുളത്തിലേക്ക് ചാടിയ മുഹമ്മദ് ഫർഹാൻ  പൊങ്ങാത്തതിനെ തുടർന്ന് കൂട്ടുകാർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഗുരുവായൂരിൽ നിന്ന് എത്തിയ ഫയർഫോഴ്സ് എത്തുമ്പോഴേക്കും നാട്ടുകാർ മുങ്ങിയെടുക്കുകയും  കുന്നംകുളം ദയ റോയൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയാണ് ഉണ്ടായത്. തൊഴിയൂർ റഹ്മത്ത് സ്കൂൾ വിദ്യാർത്തിയാണ് ഫർഹാൻ. ഷഹാനയാണ് മാതാവ്. ഫറാസ്, ഫർസാന എന്നിവർ മറ്റു മക്കളാണ്.