ജാമ്യവ്യവസ്ഥ ലംഘിച്ച വിവിധ കേസുകളിലെ പ്രതിയായ
August 16, 2026
കൊപ്പം:ജാമ്യവ്യവസ്ഥ ലംഘിച്ച വിവിധ കേസുകളിലെ പ്രതിയായ കൊപ്പം മണ്ണേങ്ങോട് പൊട്ടച്ചിറ വീട്ടിൽ ഉമ്മറിനെ(32)കൊപ്പം പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ കേസ് ഉൾപ്പെടെ വിവിധ കേസുകളിലെ പ്രതിയാണ് ഇയാൾ.ഒറ്റപ്പാലം സബ് ഡിവിഷൻ മജിസ്ട്രേറ്റ് മുഖേനെ നൽകിയ ജാമ്യവ്യവസ്ഥ ലംഘിച്ച ഇയാൾ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുകയായിരുന്നു.ഇതേ തുടർന്നുണ്ടായ പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ്,സബ് ഡിവിഷൻ മജിസ്ട്രേറ്റിന് റിപ്പോർട്ട് നൽകയും കോടതി ഇയാൾക്കെതിരെ വാറൻണ്ട് പുറപ്പെടുപ്പിക്കുകയുമായിരുന്നു.
തുടർന്നാണ് കൊപ്പം പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാകി റിമാൻഡ് ചെയ്തത്. ജില്ലയിൽ തന്നെ അപൂർവ്വമായാണ് ഇത്തരം നടപടികൾ ഉണ്ടാവാറെയെന്ന് പോലീസ് പറഞ്ഞു.ചാലിശ്ശേരി,കൊപ്പം,പട്ടാമ്പി പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ടെന്നും കൊപ്പം പോലീസ് അറിയിച്ചു.
