യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
August 05, 2026
കുന്നംകുളം കാണിയാമ്പലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാണിയാമ്പൽ സ്വദേശി മോഹനന്റെ ഭാര്യ സുമി(44)യാണ് മരിച്ചത്. ഇന്ന് പുലർച്ചയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ഏഴോടെയാണ് വീടിൻ്റെ മുകളിലത്തെ നിലയിലുള്ള പഠനമുറിയിൽ സുമിയെ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് മൃതദേഹം അഴിച്ചെടുക്കുകയും, കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകരുടെ സഹായത്തോടെ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. സംഭവത്തിൽ കുന്നംകുളം പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
