കേരള കർഷകസംഘം ജില്ല ഭാരവാഹികളെ തിരഞ്ഞെടുത്തു

 


കൂറ്റനാട്:ക്ഷീരകർഷകരെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ നയം തിരുത്തണമെന്ന് കേരള കർഷകസംഘം ജില്ല സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിലെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന രംഗമായ ക്ഷീരമേഖല  കടുത്ത പ്രതിസന്ധിയിലാണ്. രാജ്യത്ത് 2023-24ൽ പാൽ ഉൽപ്പാദനം 239.30 ദശലക്ഷം ടൺ ആയി ഉയർന്നിട്ടും, അതിന്റെ നേട്ടം പാൽ ഉൽപ്പാദിപ്പിക്കുന്ന ചെറുകിട കർഷകരുടെ വരുമാനത്തിൽ പ്രതിഫലിക്കുന്നില്ല.കേരള സർക്കാരിന്റെ 2025-26 കണക്കുകൾ തന്നെ സംസ്ഥാനത്ത് പാലുൽപ്പാദനച്ചെലവ് ഉയർന്നതിന്റെ പ്രധാന കാരണം തീറ്റയുടെ വലിയ ആശ്രിതത്വമാണെന്ന് വ്യക്തമാക്കുന്നു. 50 കിലോയുടെ ഒരു ചാക്ക് കോമ്പൗണ്ട് കാലിത്തീറ്റയുടെ വില ഏകദേശം 1,450 വരെയാണെന്നും സംസ്ഥാനത്തിന്റെ പച്ചത്തീറ്റ ആവശ്യം ഏകദേശം 102.2 ലക്ഷം ടൺ ആണെന്നും സർക്കാർ രേഖപ്പെടുത്തുന്നു.


പാലിന്റെ ഉൽപ്പാദനച്ചെലവ് ചൂണ്ടിക്കാട്ടി പശുവളർത്തൽ ഉപേക്ഷിക്കേണ്ടിവരുന്ന അവസ്ഥയാണ്. കർഷകന്റെ അധ്വാനത്തിന് ന്യായമായ വില ഉറപ്പാക്കാൻ പോലും തയ്യാറാകാത്ത നയം തിരുത്തണം.


തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കൂറ്റനാട് വാവനൂർ ഗാമിയോ കൺവെൻഷൻ സെൻററിൽ ( കെ വി രാമകൃഷ്ണൻ നഗർ) നടന്ന  സമ്മേളനം സമാപിച്ചു.പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചക്ക് ജില്ല സെക്രട്ടറി എം ആർ മുരളിയും, സംഘടന റിപ്പോർട്ടിന്മേലുള്ള ചർച്ചക്ക് സംസ്ഥാന സെക്രട്ടറിവത്സൻ പനോളിയും മറുപടി പറഞ്ഞു. യു അജയകുമാർ ക്രഡൻഷ്യൻ റിപ്പോർട്ടവതരിപ്പിച്ചു.ഏറ്റവും പ്രായം കൂടിയ പ്രതിനിധി വി കുഞ്ഞിരാമൻ ആലത്തൂരും,പ്രായം കുറഞ്ഞ പ്രതിനിധി സ്വരൂപ് കുന്നംപള്ളിയുമാണ്. ഏറ്റവും കൂടുതൽ ദിവസം ജയിൽവാസം അനുഭവിച്ചത്


കെ ഘോഷ് ചിറ്റൂരാണ്.58 പേർ പൊലീസ് മർദ്ദനമേറ്റവരും, 27 പേർ ജയിൽവാസം അനുഭവിച്ചവരും പ്രതിനിധികളായി പങ്കെടുത്തു.സംസ്ഥാന പ്രസിഡൻറ് എം വിജയകുമാർ സംസാരിച്ചു. ജില്ല സെക്രട്ടറി എം ആർ മുരളി , ഏരിയ സെക്രട്ടറി പി കെ ബാലചന്ദ്രൻ എന്നിവർ നന്ദി പറഞ്ഞു.



കെ ഡി പ്രസേനൻ പ്രസിഡൻറ്, എം ആർ മുരളി സെക്രട്ടറി കൂറ്റനാട്കെ ഡി പ്രസേനനെ പ്രസിഡൻറായും, എം ആർ മുരളിയെ സെക്രട്ടറിയായും, എസ് സുഭാഷ് ചന്ദ്രബോസിനെ ട്രഷറായി കേരള കർഷകസംഘം ജില്ല സമ്മേളനം തെരഞ്ഞെടുത്തു.

സി ആർ സജിവ്, പി സുബ്രഹ്മണ്യൻ, പി സ്മിത(വൈസ് പ്രസിഡൻ്റുമാർ), ജോസ് മാത്യൂസ്, വി സി രാമചന്ദ്രൻ, യു അജയകുമാർ(ജോയിൻ്റ് സെക്രട്ടറിമാർ)

എന്നിവർ ഭാരവാഹികളായി 49 അംഗ ജില്ല കമ്മറ്റിയേയും, 15 അംഗ ജില്ല നിർവ്വാഹക സമിതിയേയും സമ്മേളനം തെരഞ്ഞെടുത്തു.