കാണാതായ വിദ്യാർഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
October 18, 2026
പുത്തൻചിറ: വീട്ടിൽനിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യാർഥിയെ മണിക്കൂറുകൾക്കുശേഷം സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പൂക്കൻ വീട്ടിൽ ഷിജോയുടെ മകൻ ആന്റണി (12) ആണ് മരിച്ചത്.
കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് ജി.എസ്.എച്ച്.എസ്. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ആന്റണി. രാവിലെ 11 മണിയോടെയാണ് കുട്ടിയെ വീട്ടിൽനിന്ന് കാണാതായത്. വൈകിട്ടോടെ മാതാപിതാക്കൾ പോലീസിനെ വിവരമറിയിച്ചു.
തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ കുളത്തിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
