ആനക്കര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയെ സസ്പെൻഡ് ചെയ്തു; അഞ്ച് പേർക്കെതിരെയും നടപടി
October 23, 2026
തൃത്താല: പാർട്ടി അച്ചടക്കലംഘനത്തെ തുടർന്ന് പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തിലെ ആനക്കര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയെ സസ്പെൻഡ് ചെയ്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
പാർട്ടി നിർദേശങ്ങൾ അംഗീകരിക്കാതിരിക്കുകയും പാർട്ടിയുടെയും മുന്നണിയുടെയും നിലപാടുകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്തതിനാലാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
ആനക്കര പഞ്ചായത്ത് ബോർഡ് അംഗങ്ങളായ സൽമ ബഷീർ, സീനത്ത് പുളിക്കൽ, ഷീബ പുളിക്കൽ എന്നിവരെയും മണ്ഡലം ഭാരവാഹികളായ കെ.പി. മുഹമ്മദ്, പുല്ലാര മുഹമ്മദ് എന്നിവരെയും പാർട്ടി അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽനിന്നാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.
