ചാലിശേരിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി



കൂറ്റനാട് :ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിൻ്റെ ജനന പെരുന്നാളിന്  (എട്ടുനോമ്പ് )  ഞായറാഴ്ച കൊടിയേറി.


ഞായറാഴ്ച രാവിലെ വിശുദ്ധ കുർബ്ബാനയും , കാലം ചെയ്ത പത്രോസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ നാലാമത് ശ്രാദ്ധവും ആചരിച്ചു. തുടർന്ന് വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്ത് മണ്ണിൽ  പെരുന്നാൾ കൊടിയേറ്റം നടത്തി.


സെപ്തംബർ ഒന്ന് മുതൽ എട്ടുവരെയാണ് ദൈവമാതാവിൻ്റെ മധ്യസ്ഥത യാചിച്ചുള്ള എട്ടുനോമ്പാചരണം നടക്കുന്നത്


 എട്ടു ദിവസങ്ങളിലും രാവിലെ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന ,പകൽ ധ്യാനയോഗം ,വൈകീട്ട് സന്ധ്യാനമസക്കാരം ,ഗാന ശൂശ്രുഷ,  44 മത്  എട്ടുനോമ്പ് സുവിശേഷ മഹായോഗം , 

 മുട്ടുകുത്തൽ വഴിപാടും എന്നിവ  നടക്കും


ഏഴാം തിയ്യതി രാത്രി ഏഴിന് പ്രസിദ്ധവും ഭക്തിനിർഭരവുമായ  എട്ടുനോമ്പ് റാസ ,ദൈവമാതാവിൻ്റെ വിശുദ്ധ സൂനോറെ വണക്കം ,അത്താഴ സദ്യ എന്നിവ നടക്കും


പെരുന്നാൾ കൊടിയേറ്റത്തിന്  വികാരി ഫാ. അബ്രഹാം യാക്കോബ് ,ട്രസ്റ്റി സി.യു. ശലമോൻ  , സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരുടെ നേതൃത്വത്തിലുള്ള   കമ്മിറ്റി നേതൃത്വം നൽകി