സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്
August 01, 2026
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. പവന് 280 രൂപയും കുറഞ്ഞു. ഇതോടെ ഇന്ന് ഗ്രാമിന് 13,220 രൂപയും പവന് 1,05,760 രൂപയും ആയി. 18 കാരറ്റ് സ്വര്‍ണത്തിനാകട്ടെ ഗ്രാമിന് 30 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10,860 രൂപയും പവന് 86,880 ആയി.
രാജ്യാന്തര സ്വര്‍ണ വില കുറഞ്ഞ സാഹചര്യത്തിലാണ് കേരളത്തിലും ഈ വിലക്കയറ്റം ഉണ്ടായിട്ടുള്ളത്. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. നിലവില്‍, കേരളത്തില്‍ ഒരു ഗ്രാം വെളളിക്ക് 235 രൂപയും 10 ഗ്രാമിന് 2350 രൂപയും ആണ് വില.
