കനത്ത മഴയിൽ ചങ്ങരംകുളത്ത് മതിൽ ഇടിഞ്ഞ് വീണ് തലനാരിഴക്ക് വലിയ ദുരന്തം ഒഴിവായി
August 01, 2026
ചങ്ങരംകുളം:കനത്ത മഴയിൽ ചങ്ങരംകുളത്ത് മതിൽ ഇടിഞ്ഞ് വീണ് തലനാരിഴക്ക് വലിയ ദുരന്തം ഒഴിവായി.സമീപത്തെ കടയടെ മുൻഭാഗവും നിർത്തിയിട്ട ഇന്നോവ കാറിന്റെ ഗ്ളാസും തകർന്നു.ശനിയാഴ്ച കാലത്ത് 11 മണിയോടെയാണ് സംഭവം. കെവിഎം അടക്കാ കമ്പനിയുടെ കൂറ്റൻ മതിൽ കെട്ടാണ് തകർന്ന് വീണത്.ചങ്ങരംകുളം തൃശ്ശൂർ റോഡിൽ ബസ്റ്റോപ്പിന് സമീപത്താണ് അപകടം.അപകട സമയത്ത് സമീപത്ത് യാത്രക്കാർ ഇല്ലാതിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്
