എം കെ ശിവരാമൻ അനുസ്മരണ യോഗം
ദീർഘകാലം കെ എസ് എസ് പി യു പാലക്കാട് ജില്ലാ ജോയിൻ്റ് സെക്രട്ടരി , ജില്ലാ വൈസ് പ്രസിഡണ്ട്, തൃത്താല ബ്ലോക്ക് സെക്രട്ടറി ,പ്രസിഡൻറ്, രക്ഷാധികാരി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച ശ്രീ എം കെ ശിവരാമൻ അവർകളുടെ അനുസ്മരണ യോഗം കൂറ്റനാട് പെൻഷൻ ഭവൻ ഓഡിറ്റോറിയത്തിൽ കെ എസ് എസ്പിയു സംസ്ഥാന സെക്രട്ടറി ശ്രീമതി എൻ പി കോമളം എം കെ ശിവരാമൻറെ ഫോട്ടോ അനാച്ഛാദനം ചെയ്ത് ഉദ്ഘാടനം ചെയ്തു
സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായ പി എൻ മോഹൻദാസ് അധ്യക്ഷത വഹിച്ചു ബ്ലോക്ക് സെക്രട്ടറി എ.വി. ഹംസത്തലി സ്വാഗതം പറഞ്ഞു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീ ആർ എ ഉണ്ണിത്താൻ , ശ്രീ എം രാമകൃഷ്ണൻ ,ജില്ലാ ജോയിൻ്റ്സെക്രട്ടറി എ എസ് മൊയ്തീൻ ഷാ ജില്ലാ രക്ഷാധികാരി പി വിശ്വനാഥൻ നായർ ബ്ലോക്ക് വൈസ് പ്രസിഡൻ്റുമാരായ ടി പി ശിവശങ്കരൻ , പി ശിവശങ്കരൻ , ജോ സെക്രട്ടറിമാരായ ടി ഹരിദാസ് , എം. കെ. തങ്കമണി, ശ്രീനിവാസൻ,എം കെ കൃഷ്ണൻ , ടി. ഷഡാനൻ, എൻ ചന്ദ്രശേഖരൻ , ശങ്കരനാരായണൻ പി എന്നിവർ സംസാരിച്ചു ബ്ലോക്ക് ട്രഷറർ കെ മുരളീധരൻ നന്ദി പ്രകാശിപ്പിച്ചു
