തൃത്താല എം.എൽ.എ. ഓഫീസിനെതിരെ ആരോപണങ്ങളുമായി ഊമക്കത്ത്; കത്ത് ലഭിച്ചത് ബിജെപി നേതാവിന്



തൃത്താല എം.എൽ.എ. ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ ഊമക്കത്ത് ലഭിച്ചതായി ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട്. സ്വന്തം വീട്ടിൽ ലഭിച്ച കത്തിനെക്കുറിച്ച് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു.


കത്തിങ്ങനെയാണ്   👇🏻👇🏻👇


“രണ്ട് ബാങ്കുകളിൽ കവർച്ച ചെയ്ത കള്ളന്മാർ എം.എൽ.എ. ഓഫീസ് ഭരിക്കുന്നു തൃത്താല.

പണമുണ്ടാക്കലാണ് ഉദ്ദേശം.

സ്ഥലംമാറ്റത്തിനും ജോലിക്കും പണം ചോദിക്കുന്നു. ഒരു ജാഥ വെക്കുക, പ്രതികരിക്കുക."


രണ്ട് ബാങ്കുകളിൽ കവർച്ച നടത്തിയവർ എം.എൽ.എ. ഓഫീസ് നിയന്ത്രിക്കുന്നുവെന്നും സ്ഥലംമാറ്റത്തിനും ജോലിക്കും പണം ആവശ്യപ്പെടുന്നുവെന്നുമാണ് കത്തിലെ ആരോപണം. ‘യുവവേദി തൃത്താല’ എന്ന പേരിലാണ് കത്ത് അവസാനിക്കുന്നത്.


കത്ത് അയച്ചത് ആരാണെന്നോ, ‘യുവവേദി തൃത്താല’ എന്ന പേരിൽ സംഘടന പ്രവർത്തിക്കുന്നുണ്ടോ എന്നോ അറിയില്ലെന്ന് ദിനേശൻ എറവക്കാട് കുറിപ്പിൽ വ്യക്തമാക്കി. കത്തിൽ ഉന്നയിച്ച ആരോപണങ്ങളുടെ ആധികാരികത സ്ഥിരീകരിക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങളിൽ സത്യമുണ്ടെങ്കിൽ അന്വേഷണം നടത്തണമെന്നും അടിസ്ഥാനരഹിതമാണെങ്കിൽ അത് വ്യക്തമാക്കണമെന്നും ദിനേശൻ എറവക്കാട് ആവശ്യപ്പെട്ടു. കത്തിന്റെ ഉറവിടവും ആരോപണങ്ങളുടെ യാഥാർഥ്യവും സംബന്ധിച്ച് വ്യക്തതയില്ല.