വിജയോത്സവം നടത്തി



കൂറ്റനാട്: കക്കാടിരി അഭയം ചാരിറ്റബ്ൾ  കൾച്ചറൽ സെൻ്ററിൻ്റേയും കക്കാട്ടിരി  ജ്‌ഞാനോദയം വായനശാലയുടേയും സംയുക്താഭിമുഖ്യത്തിൽ കക്കാട്ടിരി GUP സ്‌കൂൾ ഓഡിറ്റോറിയത്തിൽ    നടന്ന SSLC , +2, LSS, USS, NMMS വിജയികൾക്കുള്ള അനുമോദന സദസ്സ്  വിജയോത്സവം സംസ്ഥാന ഗ്രന്‌ഥ ശാലാസംഘം മെമ്പർ എംകെ പ്രദിപ് ഉദ്ഘാടനം ചെയ്തു ജ്‌ഞാനോദയം വായനശാല സെക്രട്ടറി ടിപി അബ്ദുൾ റഹ്‌മാൻ അദ്‌ധ്യക്ഷത വഹിച്ചു. ടിപി മുഹമ്മദ് മാസ്റ്റർ  , കെ ആർ  ബാലൻ, ഓ വി മുഹമ്മദ് ഹാജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മായ അശോകൻ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.സി ശങ്കരനാരായണൻ, കെ. ഷെമീർ, കക്കാട്ടിരി സ്‌കൂൾ അദ്ധ്യാപികമാരായ ഐഷ, പ്രിയ, എന്നിവരും വികെ സുന്ദു, ടി. കെ. കുഞ്ഞു മണിക്ക, കെ. പി. ഗോപാലൻ ടി. പി മൊയ്‌ദീൻകുട്ടി, സി. സുബ്രഹ്മണിയൻ ശ്രീജിത്ത്‌ വി. കെ. കൃഷ്ണൻ തുടങ്ങിയ നിരവധി പ്രമുഖരും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഈ പരിപാടിയിൽ പങ്കെടുത്തു.  അഭയം സെക്രട്ടറി TP ഷഫീക് സ്വാഗതവും, വി. പി കുമാരൻ നന്ദിയും പറഞ്ഞു. 

.