മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണം



തൃത്താല = ജനങ്ങളുടെ ദുഃഖവും ദുരിതവും സ്വന്തം പ്രശ്നമായി കണ്ട ജനകീയ നേതാവാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്ന് വി.ടി.ബൽറാം എംഎൽഎ അഭിപ്രായപ്പെട്ടു. ലാളിത്യവും കരുതലും ജനസേവനത്തോടുള്ള അർപ്പണ ബോധവും അദ്ദേഹത്തെ ജനഹൃദയങ്ങളിൽ അനുസ്വരനാക്കി. ജനക്ഷേമത്തിനായി ജീവിതം സമർപ്പിച്ച ആ മഹാനായ നേതാവിന്റെ ഓർമ്മകളെന്നും പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു.


 തൃത്താല നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ മൂന്നാമത് ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. വിനോദ് അധ്യക്ഷതവഹിച്ചു. 


 പട്ടാമ്പി താലൂക്ക്, തൃത്താല ഗവൺമെന്റ് കോളേജ് തുടങ്ങിഒട്ടേറെ വികസന പ്രവർത്തനങ്ങൾ തൃത്താലക്ക് സമ്മാനിച്ച മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടി


 ഉമ്മൻചാണ്ടിയുടെ പ്രവർത്തന ശൈലി അനുസ്മരിക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രവർത്തന രീതിയെന്നും, ജനസാന്നിധ്യം അതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം അനുസ്മരിച്ചു.കെപിസിസി നിർവ്വാഹക സമിതിയംഗം സി. വി. ബാലചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.


  ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റഷീദ് കൊഴിക്കര, ജില്ലാ പഞ്ചായത്തംഗം ടി. കെ. സുനിൽകുമാർ, ഡിസിസി സെക്രട്ടറിമാർ പി. വി. മുഹമ്മദ് അലി, ബാബു നാസർ, പി. മാധവദാസ്, പി. എം. മധു, ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി വി. അബ്ദുള്ളകുട്ടി, ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് റംല ബീരാൻകുട്ടി, പട്ടിത്തറ പഞ്ചായത്ത് പ്രസിഡണ്ട് കെ. ശശിരേഖ, ബ്ലോക്ക് പഞ്ചായത്തംഗം ബാവ മാളിയേക്കൽ എന്നിവർ അനുസ്മരിച്ചു.