സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപന.
July 03, 2026
സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപന. തൃശ്ശൂർ ചൊവ്വന്നൂർ സ്വദേശിക്കെതിരെ കേസ്. ചൊവ്വന്നൂർ സ്വദേശി അനന്തു എഴുപത്തിലധികം സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്തതായി പരാതി.കുന്നംകുളം സ്വദേശിയായ യുവതിയുടെ ബന്ധുക്കൾ യുവാവിൻ്റെ മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തു.ഫോണിൽ നിന്ന് കണ്ടെത്തിയത് പതിനെണ്ണായിരത്തിൽ അധികം ചിത്രങ്ങൾ.കേസെടുക്കാൻ ആദ്യം പോലീസ് തയ്യാറായില്ലെന്ന് പരാതിക്കാർ.
കുന്നംകുളം പോലീസിൽ വിശ്വാസമില്ല എന്നും പരാതിക്കാർ.പരാതി നൽകിയ ശേഷം പോലീസ് പ്രതിയുടെ ഫോൺ ലാപ്ടോപ്പ് എന്നിവ പിടിച്ചെടുക്കാനോ പ്രതിയെ ചോദ്യം ചെയ്യാനോ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.
