സ്ത്രീകളുടെ നഗ്ന ഫോട്ടോകൾ പ്രചരിപ്പിച്ച പ്രതിയെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തു.
July 21, 2026
പട്ടാമ്പി. സ്ത്രീകളുടെ മോർഫ് ചെയ്ത നഗ്ന ഫോട്ടോകളും വീഡിയോകളും സാമൂഹ്യ മാധ്യമം വഴി പ്രചരിപ്പിച്ച തിരുമ്മിറ്റക്കോട് എഴുമങ്ങാട് സ്വദേശി വീതുട്ടൂർ പടി വീട്ടിൽ ശങ്കരൻ മകൻ 37 വയസ്സുള്ള അനീഷിനെയാണ് പട്ടാമ്പി പോലീസ് ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്തത്.
പ്രതി ഉപയോഗിച്ച് വരുന്നതായ facebook , ഇൻസ്റ്റഗ്രാം whatsapp തുടങ്ങിയ മാധ്യമങ്ങൾ വഴിയും മറ്റും പരിചയപ്പെടുന്ന സ്ത്രീകളുടെ ഫോട്ടോകൾ ശേഖരിച്ച് അയവ വിവിധ പെയ്ഡ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് വളരെ മോശമായ രീതിയിൽ മോർഫ് ചെയ്ത് നഗ്ന ദൃശ്യങ്ങൾ ടെലഗ്രാം, വാട്സ്ആപ്പ് മുതലായ മാധ്യമങ്ങൾ വഴി വിവിധ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുകയാണ് ചെയ്തത്.
