ഈ 5 ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടോ?; ബാറ്ററി പെട്ടെന്ന് തീരുന്നത് അതുകൊണ്ടാണ്



സ്മാര്‍ട്ട്ഫോണുകളുടെ ഉപയോഗം വര്‍ദ്ധിച്ചുവരുന്നതോടൊപ്പംതന്നെ ആളുകള്‍ ചാര്‍ജിംഗ് പ്രശ്നങ്ങളും നേരിടുന്നു. സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ ബാറ്ററി വളരെ വേഗത്തില്‍ തീര്‍ന്നുപോകുന്നത് പലപ്പോഴും കാണാറുണ്ട്. ചിലപ്പോള്‍ നിങ്ങളുടെ ഫോണിലെ ചില ആപ്പുകളായിരിക്കാം ഇതിന് കാരണം. ഫോണിന്റെ ബാറ്ററി വേഗത്തില്‍ തീര്‍ക്കുന്ന അഞ്ച് ആപ്പുകള്‍ ഏതൊക്കെയാണെന്ന് അറിയാം.


ഗൂഗിള്‍ ക്രോം

ഗൂഗിള്‍ ക്രോം ഫോണിന്റെ ബാറ്ററി തീര്‍ക്കുന്നു. ഇന്റര്‍നെറ്റ് ബ്രൗസിംഗിനുള്ള ഏറ്റവും ജനപ്രിയമായ ആപ്പായി ഗൂഗിള്‍ ക്രോം കണക്കാക്കപ്പെടുന്നു . എന്നാല്‍ ഒരേസമയം ഒന്നിലധികം ടാബുകള്‍ തുറന്നിടുന്നത് റാമിലും പ്രോസസറിലും വലിയ ലോഡ് ഉണ്ടാക്കുന്നു. കൂടാതെ വെബ്‌സൈറ്റുകളിലെ പരസ്യങ്ങള്‍, ഓട്ടോ റീഫ്രഷ് കൂടാതെയുള്ള Background processes കളും ബാറ്ററി ഉപഭോഗം വര്‍ധിപ്പിക്കും


യൂട്യൂബ്

ഏറ്റവും കൂടുതല്‍ ബാറ്ററി ഉപയോഗിക്കുന്ന ആപ്പുകളില്‍ ഒന്നായി യൂട്യൂബ് കണക്കാക്കപ്പെടുന്നു. ദീര്‍ഘനേരം HD അല്ലെങ്കില്‍ 4K വീഡിയോകള്‍ കാണുന്നത്, സ്‌ക്രീന്‍ നിരന്തരം ഓണാക്കി വയ്ക്കുന്നത്, തുടര്‍ച്ചയായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് ഇവയെല്ലാം ഫോണിന്റെ ബാറ്ററി കുറയ്ക്കുന്നു. ബാക്ക്ഗ്രൗണ്ടില്‍ വീഡിയോകളോ സംഗീതമോ പ്ലേ ചെയ്യുന്നത് ബാറ്ററി ഉപഭോഗം വര്‍ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ അത്ര അത്യാവശ്യമില്ലാത്ത സമയങ്ങളില്‍ വീഡിയോ ക്വാളിറ്റി Auto അല്ലെങ്കില്‍ 720pയില്‍ നിലനിര്‍ത്തുക. ദീര്‍ഘനേരത്തേക്ക് വീഡിയോ കാണുന്നതിന് Wi-Fi ഉപയോഗിക്കുക.


ജി-മെയില്‍

ജി-മെയില്‍ അത്രയധികം ബാറ്ററി ഉപയോഗിക്കുന്നില്ല എന്ന് തോന്നാം. പക്ഷേ ബാക്ക്ഗ്രൗണ്ടില്‍ ഈ ആപ്പ് ഓണ്‍ ചെയ്തിടുന്നതും ഒന്നിലധികം അക്കൗണ്ടുകള്‍ ഇമെയില്‍ ബന്ധിപ്പിക്കുന്നതുകൊണ്ടും ബാറ്ററി ഉപഭോഗം വര്‍ധിക്കും. അതിനാല്‍ ആവശ്യാനുസരണം ഓട്ടോ സിങ്ക് സജ്ജമാക്കിയിടുക. അനാവശ്യ ഇമെയില്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യുക. Push notifications നുകളുടെ എണ്ണം കുറയ്ക്കുക.


ഗൂഗിള്‍ മാപ്‌സ്

ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്ന ഒരു നാവിഗേഷന്‍ ആപ്പാണ് ഗൂഗിള്‍ മാപ്‌സ്. ഈ ആപ്പ് ഓണ്‍ ചെയ്യുന്ന സമയത്ത് ഇത് GPS, ഇന്റര്‍നെറ്റ്, സ്‌ക്രീന്‍ എന്നിവ ഒരേസമയം ഉപയോഗിക്കുന്നു. ഇത് ഫോണിന്റെ ബാറ്ററി കുറയ്ക്കുന്നു. ലൊക്കേഷന്‍ എപ്പോഴും ഓണ്‍ ആണെങ്കില്‍ ബാറ്ററി ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കും.


സ്മാര്‍ട്ട് സ്പീക്കറുകള്‍

സ്മാര്‍ട്ട് സ്പീക്കറുകള്‍, സ്മാര്‍ട്ട് ലൈറ്റുകള്‍ അല്ലെങ്കില്‍ മറ്റ് സ്മാര്‍ട്ട് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ Google Home App അവയുമായി നിരന്തരം സമ്പര്‍ക്കം നിലനിര്‍ത്തുന്നു. അതുകൊണ്ട് ബാറ്ററി പവറും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നു. പ്രത്യേകിച്ച് ലൊക്കേഷനും ബ്ലൂടൂത്തും എപ്പോഴും ഓണായിരിക്കുമ്പോള്‍. അതിനാല്‍ ആവശ്യമുള്ളപ്പോള്‍ മാത്രം ബ്ലൂടൂത്തും ലൊക്കേഷനും ഓണാക്കി വയ്ക്കുക. ഉപയോഗിക്കാത്ത സ്മാര്‍ട്ട് ഉപകരണങ്ങള്‍ വിശ്‌ഛേദിക്കുക. ആപ്പ് എപ്പോഴും അപ്‌ഡേറ്റ് ചെയ്ത് സൂക്ഷിക്കുക.


സ്മാര്‍ട്ട് ഫോണിന്റെ ബാറ്ററി കൂടുതല്‍ സമയം നിലനില്‍ക്കണമെങ്കില്‍ ചില പ്രധാന കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.

ഫോണിന്റെ ബാറ്ററി ഉപയോഗവിഭാഗം പതിവായി പരിശോധിക്കുക

വല്ലപ്പോഴും മാത്രം ഉപയോഗിക്കുന്ന ആപ്പുകള്‍ക്കായി Background activity ഓഫാക്കി ഇടുക.

Screen brightness ഓട്ടോയിലിടുക, അല്ലെങ്കില്‍ ബ്രൈറ്റ്‌നെസ് കുറച്ചിടുക.

ആവശ്യമില്ലാത്തപ്പോള്‍ അനാവശ്യമായ ലൊക്കേഷന്‍, ബ്ലൂടൂത്ത്, വൈ-ഫൈ എന്നിവ ഓഫാക്കിയിടുക

എല്ലാ ആപ്പുകളും അപ്‌ഡേറ്റ് ചെയ്ത് സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.

ആവശ്യമില്ലാത്തപ്പോള്‍ ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആപ്പുകള്‍ മാറ്റുക