49 വർഷങ്ങൾക്ക് ശേഷം സതീർഥ്യർ ഒത്തുചേർന്നു:



കൂറ്റനാട് :പെരിങ്ങോട് എച്ച്.എസ്.എസ് 77-78 ബാച്ച് സംഗമം നടന്നു പെരിങ്ങോട് ഹയർസെക്കൻഡറി സ്കൂളിലെ 1977-78 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർഥികൾ 49 വർഷങ്ങൾക്ക് ശേഷം കോതച്ചിറയിൽ ഒത്തുചേർന്നു. പഴയ സൗഹൃദങ്ങൾ പുതുക്കിയും സ്കൂൾ കാലത്തെ ഓർമ്മകൾ അയവിറക്കിയും വിദ്യാർഥികൾ ദിവസം മുഴുവൻ ഒരുമിച്ച് ചെലവഴിച്ചു.


സംഗമത്തിന് എം. മണികണ്ഠൻ, ഇ.എൻ. ഉണ്ണികൃഷ്ണൻ, സിമൂസ, പെരിങ്ങോട്, സി.എം. ജനാർദ്ദനൻ, കെ.വി. നിർമ്മല, കെ പുഷ്പ,  ഇ. അബുബക്കർ, ടി. വിദ്യാധരൻ, ശിവരാമൻ ആമക്കാവ്, വി.പി. കേശവൻ, കെ.വി. രാമചന്ദ്രൻ, ഒ. അച്ചുണ്ണി, പി. ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.