ചാലിശ്ശേരിയിൽ ഇ.പി.എൻ. നമ്പീശൻ മാസ്റ്റർ 32 മത് അനുസ്മരണവും പഞ്ചനന്ദനം വിജയോത്സവവും നടത്തി



കൂറ്റനാട് : ചാലിശ്ശേരി പെരുമണ്ണൂർ ഇ.പി.എൻ.എൻ.എം.എം. ചൈതന്യ വായനശാലയുടെ ആഭിമുഖ്യത്തിൽ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ജീവിതം സമർപ്പിച്ച ഇ.പി.എൻ. നമ്പീശൻ മാസ്റ്ററുടെ സ്മരണ പുതുക്കി 32 മത് അനുസ്മരണ സമ്മേളനവും പഞ്ചനന്ദനം വിജയോത്സവവും സംഘടിപ്പിച്ചു


പരിപാടി റിട്ട. ഡി.ഡി.ഇ. ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഇ.പി.എൻ. നമ്പീശൻ മാസ്റ്ററെകുറിച്ച് വായനശാല സെക്രട്ടറി ഇ.കെ. മണികണ്ഠൻ അനുസ്മരണ പ്രഭാഷണം നടത്തി.


ഡോ. രജ്ഞിത് വിദ്യാർത്ഥികൾക്കായി ക്ലാസ്സെടുത്തു . ഉന്നതവിജയം നേടിയവരെ അനുമോദിച്ചു വായനശാല പ്രസിഡൻ്റ്  ഡോ. ഇ.എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി ഗ്രാമപഞ്ചായത്ത് അംഗം സി. ജയകുമാരി, വായനശാല ട്രഷറർ പി. അനീഷ്, ലൈബ്രേറിയൻ പി. സുനിത എന്നിവർ സംസാരിച്ചു.