കേരള കർഷകസംഘം ജില്ലാ സമ്മേളനം കൂറ്റനാട് വാവന്നൂർ ഗാമിയോ കൺവൻഷൻ സെൻ്ററിൽ ആഗസ്ത് 10,11ന് നടക്കും
കൂറ്റനാട്:കേരള കർഷകസംഘം ജില്ലാ സമ്മേളനം കൂറ്റനാട് വാവന്നൂർ ഗാമിയോ കൺവൻഷൻ സെൻ്ററിൽ ആഗസ്ത് 10,11ന് നടക്കും. സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം കൂറ്റനാട് സംഗമം ഓഡിറ്റോറിയത്തിൽ സി പി ഐ എം ജില്ല സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ഡി പ്രസേനൻ അധ്യക്ഷനായി.
സംസ്ഥാന വൈസ് പ്രസിഡൻ്റ് സി കെ രാജേന്ദ്രൻ, ജില്ല സെക്രട്ടറി എം ആർ മുരളി, സംസ്ഥാന കമ്മറ്റിയംഗങ്ങളായ ജോസ് മാത്യുസ്, ശോഭന പ്രസാദ്, സി പി ഐ എം ജില്ല സെക്രട്ടേറിയേറ്റംഗം പി മമ്മിക്കുട്ടി എംഎൽഎ, ജില്ല
കമ്മറ്റിയംഗം വി കെ ചന്ദ്രൻ, സി ഐ ടി യു ജില്ല പ്രസിഡൻറ് പി എൻ മോഹനൻ, സി പി ഐ എം ഏരിയ സെക്രട്ടറി ടി പി മുഹമ്മദ്, കർഷക സംഘം ഏരിയ സെക്രട്ടറി പി കെ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു .501 അംഗ സംഘാടക സമിതി രൂപീകരിച്ചു.പി മമ്മിക്കുട്ടി എംഎൽഎ, വി കെ ചന്ദ്രൻ ,പി എൻ മോഹനൻ (രക്ഷാധികാരികൾ), ടി പി മുഹമ്മദ് (ചെയർമാൻ), പി കെ ബാലചന്ദ്രൻ (കൺവീനർ).
