ചെറുകിട വ്യാപാരികൾക്ക് ലൈസൻസുകൾ ഉദാരമാക്കണം ഫീസുകൾ ചുമത്തരുത്



കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പാലക്കാട് ജില്ലാ കൗൺസിൽ യോഗവും, 2026-2028 വർഷത്തേക്കുള്ള ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പും കുളപ്പുള്ളി ഗസീബോ ഹെറിറ്റേജിൽ വെച്ച് നടന്നു. ജില്ലാ പ്രസിഡൻ്റ് ശ്രീ. ബാബു കോട്ടയിലിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡൻ്റ് ശ്രീ. രാജു അപ്‌സര യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറിയും തെരഞ്ഞെടുപ്പ് വരണാധികാരിയുമായ ശ്രീ. ദേവസ്യ മേച്ചേരിയുടെ നേത്യത്വത്തിൽ ജില്ലാ പ്രസിഡൻ്റിൻ്റെയും ജില്ലാ കമ്മിറ്റിയുടെയും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. സംസ്ഥാന സീനിയർ വൈസ്  പ്രസിഡന്റ് ശ്രീ. കെ വി അബ്ദുൽ ഹമീദ്  മുഖ്യപ്രഭാഷണം നടത്തി.


2026-2028 വർഷത്തെ പാലക്കാട് ജില്ലാ പ്രസിഡൻ്റായി ശ്രീ. ബാബു കോട്ടയിലിനെ ജില്ലാ കൗൺസിൽ യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു. ജില്ലാ ജനറൽ സെക്രട്ടറിയായി ശ്രീ. കെ.എ. ഹമീദ്, ജില്ലാ ട്രഷററായി ശ്രീ. കെ.കെ. ഹരിദാസ്, ജില്ലാ വൈസ് പ്രസിഡൻറുമാരായി സർവ്വശ്രീ. ഷക്കീർ, ടി.പി., മുസ്‌തഫ മുളയങ്കാവ്, ബാസിത് മുസ്ലിം, ടി.പി. സക്കറിയ, ടി. രമേഷ് ബേബി, സി.വി. ജെയിംസ്, കെ. ചന്ദ്രൻ, കെ.എം.ജലീൽ, ജില്ലാ സെക്രട്ടറിമാരായി വി. പ്രജിത്ത്, എം.പി.എം. മുസ്‌തഫ, സുന്ദർരാജ് കോങ്ങാട്, എം.എസ്. സിറാജ്, എൻ. രമേഷ്, മധു കൊടുവായൂർ, രാജേഷ് കൊല്ലങ്കോട്, പ്രകാശൻ മുടപ്പല്ലൂർ, മരക്കാർ മുരുക്കുംപറ്റ എന്നിവരെ തെരഞ്ഞെടുത്തു.


ചെറുകിട വ്യാപാരികളുടെ ലൈസൻസ് നടപടിക്രമങ്ങൾ ഉദാരമാക്കുക, ലൈസൻസ് ഫീസുകൾ ഒഴിവാക്കുക, കെ-സ്‌മാർട്ടിലൂടെ ലൈസൻസ് എടുക്കാനുള്ള ബുദ്ധിമുട്ടുകൾ ലഘൂകരിക്കുക, ഹരിതകർമ്മസേന ഫീസുകൾ, തൊഴിൽ നികുതി എന്നിവ ഒഴിവാക്കി വ്യാപാരികളുടെ സാമ്പത്തിക ഭാരം കുറയ്ക്കുകയും നിയമക്കുരുക്കുകൾ ഒഴിവാക്കുകയും വേണം എന്ന പ്രമേയം ജില്ല വൈസ് പ്രസിഡന്റ് ശ്രീ ഷക്കീർ ടി പി അവതരിപ്പിച്ചു, കൗൺസിൽ യോഗം പാസ്സാക്കി.


യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ സർവ്വശ്രീ. കെ.വി. അബ്‌ദുൾ ഹമീദ്, എസ്. ദേവരാജൻ, എം.കെ. തോമസ്‌കുട്ടി, പി.സി. ജേക്കബ്, എ.ജെ. ഷാജഹാൻ, കെ. അഹമ്മദ് ഷെറീഫ്, സണ്ണി പൈമ്പിള്ളിൽ, ബാപ്പു ഹാജി, വൈ. വിജയൻ, സി. ധനീഷ്‌ചന്ദ്രൻ, ജോജിൻ ടി. ജോയ്, വി. സബിൽരാജ്, സലീം രാമനാട്ടുകര, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി എം. കുഞ്ഞുമുഹമ്മദ്, കൊല്ലം ജില്ലാ വൈസ് പ്രസിഡൻ്റ് ജോസ് ബാലരമ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. കെ.എ. ഹമീദ് സ്വാഗതവും, ജില്ലാ ട്രഷറർ ശ്രീ. കെ.കെ. ഹരിദാസ് നന്ദിയും പറഞ്ഞു.