കാണാതായ എഎസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 


കാണാതായ എഎസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ നര്‍കോട്ടിക് സെല്‍ എഎസ്‌ഐ ശാന്തകുമാര്‍ (52) നെയാണ് ഗുരുവായൂര്‍ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മുതല്‍ കാണാതായെന്ന പരാതിയില്‍ ഇന്ന് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിരുന്നു. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി സൂചനലഭിച്ചിട്ടുണ്ട്. മാരാരിക്കുളം പൊള്ളേത്തൈ സ്വദേശിയാണ് മരണപ്പെട്ടയാള്‍.