ചാലിശേരി ജി.എൽ.പി. സ്‌കൂളിൽ നവീകരിച്ച ലൈബ്രറി തുറന്നു



കൂറ്റനാട് : ചാലിശേരി  ഗവ:എൽ.പി സ്‌കൂളിൽ  വായനാവാരാചരണത്തിന്റെ ഭാഗമായി നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം നടന്നു വായനാ മാരത്തോണും സംഘടിപ്പിച്ചത്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംലാ വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു.



ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആനി വിനു അധ്യക്ഷയായി വായനാവാരത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച രചനാമത്സരത്തിന്റെ ഭാഗമായി തയ്യാറാക്കിയ മഴയോർമ്മകൾ കയ്യെഴുത്ത് മാഗസിന്റെ പ്രകാശനവും , മാരത്തോൺ വായനയും  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. പ്രസാദ് നിർവഹിച്ചു.


ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് ബാബു, പഞ്ചായത്ത് അംഗങ്ങളായ വിജയൻ, സന്ധ്യ, പി.ടി.എ വൈസ് പ്രസിഡന്റ് അനീഷ് തോലത്ത്, സി.ആർ.സി കോ-ഓർഡിനേറ്റർ ബേബി ശാലിനി, വിശാലാക്ഷി, സ്‌കൂൾ  പ്രധാനധ്യാപകൻ  ഇ. ബാലകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി ഷീമ വി.ജെ എന്നിവർ സംസാരിച്ചു