ചങ്ങരംകുളം ചേലക്കടവില്‍ മീന്‍ പിടിക്കാന്‍ പോയ പത്താം ക്ളാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു..
June 07, 2026
ചേലക്കടവ് സ്വദേശി പടിഞ്ഞാറവളപ്പിൽ മുഹമ്മദിന്റെ മകൻ മുർഷിദ് (14) ആണ്മരിച്ചത്. കഴിഞ്ഞ ദിവസം വീടിന്റെ അടുത്തുള്ള പാടത്ത് മീൻ പിടിക്കുന്നതിനായി വല സ്ഥാപിച്ചിരുന്നു. മീൻ കുടുങ്ങിയോ എന്ന് നോക്കുവാൻ വേണ്ടി തിങ്കളാഴ്ച്ച പുലർച്ചെ എണീറ്റ് പോയതായിരുന്നു മുർഷിദ്.
ഏറെ നേരം കഴിഞ്ഞ് മുർഷിദിനെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടി വെള്ളത്തിൽ കിടക്കുന്നത് കണ്ടത്. നാട്ടുകാരും ബന്ധുക്കളും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ചങ്ങരംകുളം പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
മാതാവ്: മൈമൂന . മുനീർ, മുഹ്സിൻ സഹോദരങ്ങളാണ്. മൂക്കുതല ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്മുർഷിദ് .
