വന്യജീവി അക്രമം തടയുക, രാസവള വിലവർദ്ധനവ് പിൻവലിക്കുക: തൃത്താല ഏരിയാ കർഷക സംഘം സമ്മേളനം


കൂറ്റനാട് :വന്യജീവി അക്രമം തടയുക, രാസവള വിലവർദ്ധനവ് കുറക്കുക, ശാസ്ത്രീയമായ രീതിയിൽ നെല്ല് സംഭരണം നടത്തി കർഷകരെ സഹായിക്കുക,ഭാരതപ്പുഴ സംരക്ഷണം കാര്യക്ഷമമാക്കുക തുടങ്ങി കർഷകർ നേരിട്ടുകൊണ്ടിരിക്കുന്ന നിരവധി ആവശ്യങ്ങൾ പ്രമേയങ്ങളിലൂടെ ഉന്നയിച്ച് തൃത്താല ഏരിയാ കർഷക സംഘം സമ്മേളനം സമാപിച്ചു.



ഞാങ്ങാട്ടിരി ചോലക്കൽ മണ്ഡപത്തിൽ നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻറ് സി. കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.രാവിലെ പത്തിന് ഏരിയ പ്രസിഡൻറ് പി. കെ. ബാലചന്ദ്രൻ പതാക ഉയർത്തി. ആദ്യകാല സംഘടന നേതാക്കളെ ചടങ്ങിൽ ആദരിച്ചു.


 13 വില്ലേജ് കമ്മിറ്റികളിൽ നിന്നുള്ള മുന്നൂറോളം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. കർഷകസംഘം ജില്ലാ സെക്രട്ടറി എം.ആർ. മുരളി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോസ് മാത്യൂസ്, ശോഭന രാജേന്ദ്ര പ്രസാദ്,യു. അജയ കുമാർ,സി.പി.എം. തൃത്താല ഏരിയാ സെക്രട്ടറി ടി.പി. മുഹമ്മദ് ,കർഷക സംഘം ഏരിയാ സെക്രട്ടറി  എ. കൃഷ്ണകുമാർ, എന്നിവർ സംസാരിച്ചു.


ഭാരവാഹികൾ :കെ.എ.ഷംസു (പ്രസി.)പി.വി . രാംദാസ് , പി. സുധീഷ്, പി.ദീപ (വൈസ് പ്രസിഡൻ്റുമാർ)പി.കെ.ബാലചന്ദ്രൻ(സെക്ര.), എ .രാവുണ്ണി കുട്ടി,പി. ദിവാകരൻ, എം.സി. അശോകൻ.(ജോ സെക്രട്ടറിമാർ)വി.പി. രാജൻ (ഖജാ)